Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തിക്കയത്ത് സ്കൂട്ടറും...

അത്തിക്കയത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം:  യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

റാന്നി : അത്തിക്കയത്ത് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിന്ന് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അത്തിക്കയം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം നടന്നത്. പെരുനാട് കെഎസ്ഇബി ഓഫീസിലെ ഓവർസീയർ രാജേന്ദ്രൻ സഞ്ചരിച്ച സ്കൂട്ടർ ആണ് അപകടത്തിൽപെട്ടത്.

സ്കൂട്ടർ നിയന്ത്രണം വിട്ട് പെരുനാട് – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടർ ബസിൽ ഇടിയ്ക്കുന്നതിന് മുമ്പ് എടുത്തു ചാടിയതിനാൽ അധികം പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. സ്കൂട്ടർ പൂർണമായും ബസിനടിയിൽ പെട്ടു. വീഴ്ചയിൽ രാജേന്ദ്രൻ്റെ കാൽമുട്ടുകൾക്കും കൈയ്ക്കും പരുക്കേറ്റു.

ജോലി സംബന്ധമായ ആവശ്യം കഴിഞ്ഞ് നാറാണം മൂഴിയിൽ നിന്ന് പെരുനാട്ടിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. രാജേന്ദ്രൻ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സണ്ണി ഇടിമണ്ണിക്കലിനെ ആദരിച്ചു

ചങ്ങനാശേരി : ഇടിമണ്ണിക്കൽ ജൂവലറി, ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ്  എന്നീ സ്ഥാപനങ്ങളുടെ സാരഥിയും  ബിസിനസ്സ്  സംരംഭകനും  ജീവകാരുണ്യ പ്രവർത്തകനും നേഷൻ ബിൽഡർ 2024 അവാർഡ് ജേതാവുമായ സണ്ണി ഇടിമണ്ണിക്കലിനെ ചങ്ങനാശ്ശേരി സർഗക്ഷേത്ര ആദരിച്ചു.  ആദായ...

ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ

ശബരിമല : മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. നവംബർ...
- Advertisment -

Most Popular

- Advertisement -