ന്യൂഡൽഹി : നീറ്റ് പരീക്ഷയടക്കം ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി .നീറ്റ് പേപ്പർ ചോർച്ചയിൽ മുഴുവൻ പരീക്ഷയെയും ബാധിക്കുന്ന തരത്തിൽ ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്
പരീക്ഷാ പ്രക്രിയ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ പരിശോധിക്കാൻ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിക്ക് കോടതി നിർദ്ദേശങ്ങൾ നൽകി. രജിസ്‌ട്രേഷൻ, പരീക്ഷാ കേന്ദ്രങ്ങൾ മാറ്റൽ, ഒഎംആർ ഷീറ്റുകൾ സീൽ ചെയ്യൽ, സൂക്ഷിക്കൽ എന്നിവ സംബന്ധിച്ച് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) രൂപീകരിക്കാൻ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതിയോട് കോടതി ആവശ്യപ്പെട്ടു.
പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഉദ്യോഗാർത്ഥികളെ അനുവദിച്ചതിനും ഗ്രേസ് മാര്‍ക്ക് അനുവദിച്ചത് അടക്കമുള്ള ഇത്തവണത്തെ പാളിച്ചകൾ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.