തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക് രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ നമ്പുതിരി, ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
