തിരുവല്ല : ദൈവീക സ്നേഹത്തെ ലോകത്തിനു പകർന്നു കൊടുത്ത യഥാർത്ഥ പുരോഹിതനാണ് ഫാ. കെ.വി ജോൺ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി പൊതുസമൂഹത്തിൽ എല്ലാ മനുഷ്യരെയും ചേർത്തുനിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മലങ്കരസഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികൻ ഫാ. കെ.വി ജോണിൻ്റെ പൗരോഹിത്യ വജ്ര ജൂബിലി അനുമോദന സമ്മേളനം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ. ജോജി എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോജി പി. തോമസ്, ഫാ. മത്തായി കുന്നിൽ, ഫാ. സി. എ ഐസക്, റവ. സൈമൺ ബഹനാൻ, ഇടവക ട്രസ്റ്റി ബിജു വർഗീസ്, സെക്രട്ടറി ജോബി പി. തോമസ് എന്നിവർ പ്രസംഗിച്ചു. ഇടവകയുടെ ഉപഹാരം യോഗത്തിൽ നൽകി.
ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ കഴിഞ്ഞ ദിവസം ദേവാലയത്തിലെത്തി അനുമോദനങ്ങൾ അറിയിച്ചിരുന്നു.
സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ. ചെറിയാൻ പി. വർഗീസ്, ഫാ. ജിജി വർഗീസ്, അഡ്വ. മനോജ് മാത്യു, സജി മാമ്പ്രകുഴി, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, ജോൺ മാത്യു ചെറുകര, ഫാ. ഉമ്മൻ കെ. ഏബ്രഹാം, മുൻ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ.ഡോ. കുര്യൻ ദാനിയേൽ, ജുബി പീടിയേക്കൽ, ഫാ. ഒബിൻ ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജേക്കബ് മദനംഞ്ചേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .