Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsവീട് കയറി...

വീട് കയറി ആക്രമിച്ച കേസിൽ പ്രതികളായ  6 അംഗ സംഘത്തെ തമിഴ് നാട്ടിലെ ഒളിയിടങ്ങളിൽ നിന്ന് പോലീസ് പിടികൂടി

പന്തളം: വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിൽ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടുന്ന 6 അംഗ സംഘത്തെ പന്തളം പൊലീസ് തമിഴ് നാട്ടിലെ ഒളിയിടങ്ങളിൽ നിന്ന് സാഹസികമായി പിടികൂടി.

കുളനാട് ഉളനാട് കരിമല കോഴിമല പുത്തൻ വീട്ടിൽ കുഞ്ഞുമോൻ (55), മക്കളായ ബിബിൻ (32), സിബിൻ (29), ഇവരുടെ സുഹൃത്തുക്കളായ ബിജു ഡാനിയേൽ (42), കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), ചിഞ്ചു ഭവനിൽ സഞ്ജു (22) എന്നിവരെയാണ് പിടികൂടിയത്.

അനവധി അടിപിടിക്കേസുകളിൽ പ്രതികളായ സംഘം കഴിഞ്ഞ മാസം 15 ന് പാണിൽ ചുടുകാട്ടിൽ ഭാഗത്ത് വല്യത്ത് കിഴക്കേതിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം തമിഴ് നാട്ടിൽ എത്തി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന സംഘത്തെ ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ ടീം ആണ് സ്ഥലങ്ങൾ കണ്ടെത്തി സാഹസികമായി പിടികൂടിയത്. ഡിവൈഎസ്പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ പ്രജീഷ് ശശി, എസ്ഐ ബി. അനിൽകുമാർ, സി പി ഒ മാരായ എസ്. അൻവർഷ , വിഷ്ണുനാഥ് എന്നിവർ കൂടിയാണ് പ്രതികളെ പിടിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല ക്യാമ്പ് : 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ നടനഗ്രാമം ക്യാമ്പസ്സിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ൽ കോഴ്സുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി...
- Advertisment -

Most Popular

- Advertisement -