ഓച്ചിറ : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള നിലംപതിച്ചു.ലോറിയിൽ എത്തിച്ച കെട്ടുകാളയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 2 30ആയിരുന്നു സംഭവം .
പടനിലത്തെത്തുന്ന ഏറ്റവും വലിയവനെന്ന് ഖ്യാതിയുള്ള കെട്ടുകാളയാണ് മറിഞ്ഞുവീണത്.കെട്ടുകാഴ്ചയുടെ ഭാഗമായ ഇരുപതിയെട്ടാം ഓണാഘോഷ ചടങ്ങുകൾക്കായാണ് കാലഭൈരവനെ കൊണ്ടുവന്നത്. 72 അടി ഉയരത്തില്‍ നിര്‍മിച്ച കെട്ടുകാളയുടെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. കെട്ടുകാളയെ അണിയിച്ചിരുന്ന നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ടായിരുന്നു.20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് കെട്ടുകാളയെ നിർമിച്ചത്.