കോട്ടയം: മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചിങ്ങവനം പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുക ആയിരുന്നു. മൃതദേഹം ജനറൽ ആശുപത്രിലേക്ക് മാറ്റി.