Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsതിരിച്ചറിവുള്ള സമൂഹത്തെ...

തിരിച്ചറിവുള്ള സമൂഹത്തെ വാർത്തെടുക്കണം : ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി

തിരുവല്ല : പത്തനംതിട്ട ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി, സെൻറ് തോമസ് ഇവാഞ്ചലയ്ക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്കൂൾ പ്രവർത്തന ബോർഡ് എന്നിവ സംയുക്തമായി ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണവും മഞ്ചാടി സെൻറ് തോമസ് ഇവാഞ്ചലിക്കൽ സഭ ആസ്ഥാനത്ത് നടത്തി.തിരുവല്ല സർക്കിൾ  ഇൻസ്പെക്ടർ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.ബിഷപ്പ് ഡോ .എബ്രഹാം ചാക്കോ അധ്യക്ഷനായി .തിരുവല്ല സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഉണ്ണികൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. പത്തനംതിട്ട ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ജില്ലാ പ്രസിഡണ്ട് കുര്യൻ ചെറിയാൻ മുഖ്യപ്രഭാഷണവും റവ.സജി എബ്രഹാം വിഷയ അവതരണവും നടത്തി. 400 ഓളം യുവതി യുവാക്കൾ ലഹരിവിരുദ്ധ സെമിനാറിൽ പങ്കെടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റെടുക്കുകയും ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിമിനൽ കേസുകളിലെ പ്രതിയെ ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവ്

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് പുറത്താക്കി. കടപ്ര വളഞ്ഞവട്ടം വാലു പറമ്പിൽ വീട്ടിൽ സച്ചിൻ വി രാജി(28)നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത്  തടഞ്ഞ്...

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്താമാർ വത്തിക്കാനിൽ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക്  മലങ്കരസഭയുടെ ഉപഹാരമായി ആറൻമുള കണ്ണാടി സമ്മാനിച്ചു. സഭയുടെ ബോംബെ ഭദ്രാസന മെത്രാപ്പോലീത്താ  ഗീവർഗീസ് മാർ കൂറിലോസ്, അങ്കമാലി...
- Advertisment -

Most Popular

- Advertisement -