അടൂർ : അടൂരിൽ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തീറ്റയ്‌ക്ക് ശേഷം പശുവിനും കിടാവിനും ദഹനക്കേടുണ്ടായി .ചക്ക കഴിച്ചിട്ടുണ്ടായ ദഹനക്കേടായിരിക്കാമെന്നു കരുതി ഇവര്‍ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു.എന്നാൽ കിടാവ് അന്നും പിറ്റേന്ന് തള്ളപ്പശുവും ചത്തു വീഴുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ വലിയ തോതിൽ അരളിച്ചെടി പശുക്കളുടെ ഉള്ളിൽ ചെന്നതായും ഇതിൽനിന്നുള്ള വിഷബാധമൂലമാണ് പശുക്കൾ ചത്തതെന്നും സ്ഥിരീകരിച്ചു.