Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഉടുമ്പൻചോലയിൽ തോട്ടം...

ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ട് കണ്ടെത്തി

ഇടുക്കി : ഇടുക്കി ഉടുമ്പൻചോലയിൽ മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. റവന്യൂ വകുപ്പിൻറെ പരിശോധനയിൽ ഇരട്ട വോട്ട് കണ്ടെത്തിയ 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു.ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.

ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലെ 174 പേർക്കാണ് ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടേഴ്‌സ് ലിസ്റ്റുകളിൽ പേരുള്ളത് .അടുത്ത മാസം ഒന്നിന് ഹിയറിങ്ങിനു ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത് .ജില്ലയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണം: അനു ജോർജ്

തിരുവല്ല: നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണമെന്ന് നഗരസഭ  ചെയർപേഴ്സൺ  അനു ജോർജ് പറഞ്ഞു.  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും ചികിത്സ സഹായ...

അതിരാത്രം: യജ്ഞശാലകളുടെ പണി പൂർത്തീകരിച്ചു

കോന്നി: 21 മുതൽ മെയ് 1 വരെ കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണികൾ പൂർത്തിയായി. പ്രത്യകമായുള്ള 3 യജ്ഞ മണ്ഡപങ്ങളും അനുബന്ധ ശാലകളും ഉൾക്കൊള്ളുന്നതാണ് സമ്പൂർണ...
- Advertisment -

Most Popular

- Advertisement -