Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ...

സിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം : ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായി അന്വേഷണ സംഘം മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി .ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്.സിദ്ദിഖിനെ കണ്ടെത്തുന്നവർ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ , ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ,നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ, മ്യൂസിയം പൊലീസ് സ്റ്റേഷൻ എന്നിവരുടെ നമ്പറുകളാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്. ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി നടൻ ഒളിവിലാണ്.ജാമ്യത്തിനായിസിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല : ഡോളി തൊഴിലാളി സമരം പിൻവലിച്ചു

ശബരിമല: ശബരിമലയിൽ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികൾ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ...

മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോന്നി : പുനലൂർ - മൂവാറ്റുപുഴ പ്രധാനപാതയിൽ മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക്. അപകടത്തിൽ...
- Advertisment -

Most Popular

- Advertisement -