പന്തളം : എം സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. പന്തളം മുട്ടാർ തേവലയിൽ അഷ്റഫ് ( 55) ആണ് മരിച്ചത്.
തിരുവനന്തപുരത്തേക്ക് പോയ പോലീസ് ജീപ്പും പന്തളം ഭാഗത്ത് നിന്നും വന്ന കാറും ആണ് കൂട്ടിയിടിച്ചത്. പാലക്കാട് ക്യാമ്പിലെ ഡി വൈ എസ് പി യുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്. പന്തളം പൊലീസ് സ്ഥലത്ത് എത്തി.