Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണംവിട്ട മിനി...

നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. ഒരാൾക്ക് പരുക്കേറ്റു

തിരുവല്ല: തിരുവല്ലയിൽ നിയന്ത്രണംവിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി ഗിരീഷ് (35 )ആണ് പരുക്കേറ്റത്. പെരുംന്തുരുത്തി നാലുകോടി റെയിൽവേ ഗേറ്റിനു സമീപം ഇന്ന് പുലർച്ചെ 4.15 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ  ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻവശം മുറിച്ചുമാറ്റിയാണ് ഗിരീഷിനെ പുറത്ത് എടുത്തത്.

തെങ്ങണ ഭാഗത്തു നിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത്...

പേവിഷ ബാധ : പ്രത്യേകം ശ്രദ്ധിക്കണം

പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. തെരുവ് മൃഗങ്ങളോ, വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ,...
- Advertisment -

Most Popular

- Advertisement -