Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorധര്‍മത്തില്‍ അധിഷ്ഠിതമാണെങ്കിലെ...

ധര്‍മത്തില്‍ അധിഷ്ഠിതമാണെങ്കിലെ രാഷ്ട്രം അനശ്വരമാകു: ശങ്കു ടി ദാസ്

തിരുവന്‍വണ്ടൂര്‍: ഒരു രാഷ്ട്രത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മ്മം അതിന്റെ ജീവനാണെന്നും അതിനാല്‍ സമൂഹത്തിന്റെ ജീവിത ശൈലി ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെങ്കില്‍ മാത്രമേ രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കുകയും അനശ്വരവുമാകുവെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസ് പറഞ്ഞു. അഖില ഭാരത പാണ്ഡവീയ  മഹാസത്ര വേദിയില്‍ മഹാഭാരതത്തിലെ ധര്‍മ്മോപദേശങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം.

സമൂഹത്തിന്റെ സജ്ജീകരണത്തെ മികച്ച നിലയില്‍ നിലനിര്‍ത്തുക, എല്ലാ ജീവജാലങ്ങളുടെയും ലൗകികപുരോഗതി കൈവരിക്കുക, ആത്മീയ മേഖലയിലും അവരുടെ പുരോഗതി സുഗമാക്കുക എന്നീ മൂന്നു ജോലികള്‍ നിറവേറ്റുന്നതാണ് ധര്‍മ്മം. ധര്‍മ്മം സമ്പത്തും സന്തോഷവും നല്‍കുന്നു. വാസ്തവത്തില്‍ എല്ലാം ധര്‍മ്മത്തിലൂടെ ലഭിക്കും.  ധര്‍മ്മം നിങ്ങളില്‍ നിലനില്‍ക്കണമെങ്കില്‍ ധര്‍മ്മത്തെ പരിപാലിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പന്തളം എന്‍എസ്എസ് കോളജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റും: ടിക്കറ്റെടുത്തവർക്ക് ഇരിപ്പിടം ഉറപ്പാക്കും

ആലപ്പുഴ : ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കാൻ കളക്ടറ്റേറ്റിൽ ചേർന്ന നെഹ്‌റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി യോഗം തീരുമാനിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ല കളക്ടറുമായ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ...

കുറ്റൂർ പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി

തിരുവല്ല : കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് തുടക്കമായി. പെരുന്നാൾ കൊടിയേറ്റ്  ഇടവക വികാരി ഫാ. ഡോ. റെന്നി തോമസ് നിർവ്വഹിച്ചു. ട്രസ്റ്റി അരുൺ...
- Advertisment -

Most Popular

- Advertisement -