Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻബാബു ആത്മഹത്യ...

നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ  പി. പി. ദിവ്യ മാത്രമല്ല വേറെയും ഉന്നതരുണ്ട്:  വി ഡി സതീശൻ

പത്തനംതിട്ട : കണ്ണൂർ എ ഡി എം  നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. ദിവ്യ മാത്രമല്ല വേറെയും ഉന്നതരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അന്വേഷണപരിധിയിൽ കണ്ണൂർ ജില്ലാകലക്ടറെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവീൻ ബാബുവിൻ്റെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കടന്നുചെന്ന് എഡിഎംനെ അധിക്ഷേപിച്ചപ്പോൾ കളക്ടർ എന്തുകൊണ്ട് വിലക്കിയില്ല. സംഭവത്തെപ്പറ്റി ഒരു അന്വേഷണവും നടത്താതെ ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും സർക്കാർ ജനത്തിൻ്റെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുന്നാൾ ദിനത്തിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ

കോഴിക്കോട് : സൗദിയിൽ ജയിൽ മോചിതനായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടിലെത്തി.പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.എല്ലാവരോടും ഒരുപാട് നന്ദിയെന്നും...

വനിതാ ഡോക്ടറുടെ കൊലപാതകം : ആശുപത്രി തകർത്ത് പ്രതിഷേധം

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആക്രമണം. ആർ ജി കാർ മെഡിക്കൽ കോളേജിനും പൊലീസിനും നേരെ ആക്രമണമുണ്ടായി.ആശുപത്രിയിലെ അത്യാഹിതവിഭാ​ഗം...
- Advertisment -

Most Popular

- Advertisement -