Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന പാതയിൽ...

സംസ്ഥാന പാതയിൽ നടന്ന  വാഹനാപകടത്തിൽ മതിൽഭാഗം സ്വദേശിക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തിൽ മതിൽ ഭാഗം സ്വദേശിക്ക് ദാരുണാന്ത്യം. മതിൽഭാഗം സർഗ്ഗം വീട്ടിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ ബിനു എസ്. കുമാർ (പെരിങ്ങര ശങ്കരപ്പള്ളിൽ കുടുംബാംഗം). മക്കൾ: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം:ബസിലെ വേ​ഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം:മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ടുമാസത്തിലേറെയായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയായിരുന്നു...

വൈദ്യുതി ചാർജ് വർദ്ധനവ് : വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ

തിരുവല്ല: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തിരുവല്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല വൈദ്യുതി ഭവന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. ഡിസംബർ 16ന് രാവിലെ 10 30 ന് ആണ്...
- Advertisment -

Most Popular

- Advertisement -