തിരുവല്ല : കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി നിലവിൽ വന്നു. 2024- 26 വർഷത്തേക്കുള്ള ഭരണസമിതിയെ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച് ഉത്തരവ് ഇറക്കിയത്.
എ.ജി. സുശീലൻ (പ്രസിഡന്റ്), കെ.ആർ.സദാശിവൻ (വൈസ് പ്രസിഡന്റ്) പി.ആർ. സന്തോഷ് കുമാർ(സെക്രട്ടറി), ജി.മുരളീധരൻ പിള്ള ( അസി.ദേവസ്വം കമ്മീഷണർ) ബി.സുബാഷ് ( ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ) എം.മനോജ്, ജി.സലിം, ടി.എൻ.നാരായണപിള്ള, വി.എസ്. സുബാഷ്, സി.കെ.ഹരിദാസ്, രാജമോഹനക്കുറുപ്പ്, എം.പ്രസാദ്, എസ്.മോഹനചന്ദ്രൻ നായർ, ആർ.അജിത്ത്, രഞ്ജിത് രാജ് എന്നിവർ ഉൾപ്പെടുന്ന ക്ഷേത്ര ഉപദേശക സമിതിക്കാണ് അംഗീകാരം ലഭിച്ചത്.