Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകാശ്മീരിൽ ഭീകരർ...

കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ശ്രീനഗർ : ജമ്മു കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ടെറിട്ടോറിയൽ ആർമിയുടെ 161-ാം യൂണിറ്റിലെ സൈനികനായ ഹിലാൽ അഹമ്മദ് ഭട്ടാണ് വീരമൃത്യു വരിച്ചത്. അനന്തനാഗിലെ പാത്രിബൽ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിട്ടുണ്ടെന്നും വെടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. 

സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ഇന്നലെ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് 2 സൈനികരെ ഭീകരർ തട്ടിക്കൊണ്ടു പോയത്. ഇതിൽ ഒരു സൈനികൻ രക്ഷപ്പെട്ടിരുന്നു .രണ്ട് വെടിയുണ്ടകളേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾ നന്മയുടെ പ്രചാരകരാകണം  -മാർ ക്രിസോസ്റ്റമോസ്

പരുമല : പ്രകാശത്തിന്റെ നാളങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൽ നന്മയുടെ പ്രചാരകരാകുവാൻ സ്ത്രീ ജനങ്ങൾക്ക് സാധിക്കണമെന്ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അഖില മലങ്കര മർത്തമറിയം...

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധം ; ആറുപേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുയായികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.ആക്രമത്തിൽ ആറുപേർ കൊല്ലപ്പെട്ടു.നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. നിരവധി...
- Advertisment -

Most Popular

- Advertisement -