തിരുവനന്തപുരം : കേരളത്തിലെ വാഹന പുക പരിശോധനക്കാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ പൊല്യൂഷൻ ടെസ്റ്റിംഗ് ടെക്നീഷ്യൻസ് ആൻഡ് ഓണേഴ്സ് (AAPTTO ) ന്റെ നേത്യത്വത്തിൽ ഏകപക്ഷീയമായി വെട്ടിക്കുറച്ച ടെസ്റ്റിംഗ് ഫീസ് വർദ്ധന ഉൾപ്പെടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ തിരുവനന്തപുരത്തെ വസതിക്കു മുമ്പിൽ പിച്ചച്ചട്ടിയെടുത്ത് പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു .
ഗതാഗത വകുപ്പ് മന്ത്രിക്കും ഡിപ്പാർട്ട്മെന്റിനും കൊടുത്ത നിവേദനങ്ങൾക്കും പരാതികൾക്കും യാതൊരുവിധ പരിഹാരവും ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് സംഘടന ഇങ്ങനെ ഒരു സമരത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്ന് അദ്ധ്യക്ഷനായ സംസ്ഥാന പ്രസിഡന്റ് അഡ്വ ശ്യാം മണിപ്പുഴ പറഞ്ഞു വിത്യസ്തമായ ഈ സമര പരിപാടി സംസ്ഥാന സർക്കാർ അർഹിക്കുന്ന പരിഗണന നൽകണമെന്നും ഭാരതിയ ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി
വർക്കിംഗ് പ്രസിഡണ്ട് ഗിരീഷ് പാലാഴി, ജനറൽ സെക്രട്ടറി ടി.ഡി ഷിബിൻ, ട്രഷറർ ലതാ സുരേഷ്, വൈസ് പ്രസിഡണ്ട് മാരായ വിപിൻദാസ്, സജീവൻ പള്ളായിൽ എന്നിവർ സംസാരിച്ചു.






