Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsപത്തു കോടിയുടെ...

പത്തു കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുതിയ സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്.

250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടാം തീയതി രണ്ടു മണിയ്ക്കാണ് ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : സാഹിത്യ സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ സംഗമം തിരുവല്ല വൈഎംസിഎ ൽ വച്ച് നടന്നു. പ്രൊഫസർ എ ടി ളാത്തറ അധ്യക്ഷത വഹിച്ചു . പ്രൊഫ. കെ...

പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി പാലത്തിന് സമീപം  കണ്ടെത്തി

കോഴഞ്ചേരി : പെരുനാട്ടിൽ പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം ഇന്ന് രാവിലെ കണ്ടെത്തി. പെരുനാട് പൂവത്തുംമൂട് മാമൂട്ടിൽ രാജപ്പൻ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം...
- Advertisment -

Most Popular

- Advertisement -