പത്തനംതിട്ട: റാന്നി ഐത്തലയിലും ചെറുകുളഞ്ഞിയിലും കനത്ത മഴക്കോപ്പം ഉണ്ടായ കാറ്റിൽ മരം കൊമ്പ് വൈദ്യൂതി ലൈനിൽ വീണ് അഞ്ച് ഇടത്ത് റോഡിൽ ഗതാഗതം തടസപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മഴക്കൊപ്പം അതിശക്തമായ കാറ്റ് വീശി മരങ്ങളും കൊമ്പുകളും വീണ് വൈദ്യൂതി ലൈൻ പൊട്ടി റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടത്. റാന്നി ഇട്ടിയപ്പാറ ഐത്തല വടശ്ശേരിക്കര റോഡിലും ഐത്തല വായനശാല പടിക്കു സമീപം മരം വീണ് വൈദ്യുതി ലൈൻ തകരാറിലായി.
ഐത്തല പാലം ജംഗ്ഷനിൽ നിന്നും ആറ്റുതീരം വഴിയുള്ള റോഡിൽ ഏറാട്ട് കുന്ന്പടിക്ക് സമീപവും മരം ലൈനിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഈ റോഡിൽ ചൊവ്വൂർക്കടവിലേക്ക് പോകും വഴി മുല്ലശ്ശേരിൽ പടിക്ക് സമീപം തേക്ക് മരം ഒടിഞ്ഞുവീണ് ഗതാഗത തടസം ഉണ്ടായി.
വടശ്ശേരിക്കരക്ക് പോകും വഴി കിടങ്ങുമൂഴി ജംഗഷനു സമീപവും മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഈ പ്രദേശങ്ങളിൽ അതിഭയങ്ക ശബ്ദത്തോടോപ്പം മരക്കൊമ്പുകൾ ഒടിഞ്ഞ് പറന്ന് വീടിൻ്റെ സമീപം വരെ എത്തിയിരുന്നു. ഇത് കണ്ട് പലരും പരിഭ്രാന്തരായി.
ഐത്തല, ചെറുകുളഞ്ഞി, ആറ്റുഭാഗം തുടങ്ങി എല്ലാം പ്രദേശങ്ങളിലും വൈദ്യൂതി ലൈൻ തകരാറിലായത് ഇതുവരെ പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല