തിരുവല്ല : കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ തോമസ് സി ഉമ്മന് (ജോബി – 37) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മേപ്രാൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം ഇന്ന് വൈകിട്ട് 4.15 ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്ക്കാരം നടത്തി. മത, സാമൂഹിക, രാഷ്ട്രിയ, സാംസ്ക്കാരിക മേഖലകളിലെ നൂറൂകണക്കിന് ആളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു.
മന്ത്രി വീണാ ജോർജ്, ആൻ്റോ ആൻ്റണി എം പി, മാത്യൂ ടി തോമസ് എം.എൽ.എ, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലസെക്രട്ടറി കെ.പി ഉദയഭാനു, ആർ. സനൽകുമാർ, ഫ്രാൻസിസ് വി ആൻ്റണി, വിക്ടർ ടി തോമസ്, വർഗീസ് മാമ്മൻ, രാജു ഏബ്രഹാം, പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്, സാം ഈപ്പൻ, ജോസഫ് എം പുതുശ്ശേരി, ചെറിയാൻ പോളച്ചിറക്കൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.