കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കഴുത്തറത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യുവും കോട്ടയം സ്വദേശിയായ യുവാവുമാണ് മരിച്ചത്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.ഇവർ രണ്ടു പേരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപാണ് ഷേർളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറിയത്. കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു .






