Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിന് കുറുകെ...

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

തിരുവല്ല : മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു .ആലപ്പുഴ തകഴി സ്വദേശി സെയ്ദ്(32) ആണ് മരിച്ചത്.തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം.

മുത്തൂർ ഗവൺമെന്റ് സ്‌കൂളിന് മുന്നിലുണ്ടായിരുന്ന മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചു കെട്ടിയ കയർ സെയ്ദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.കഴുത്തിൽ കയർ കുരുങ്ങിയ സെയ്ദ് റോഡിലേക്ക് തെറിച്ചു വീണു.കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഭാര്യയ്ക്കും മക്കൾക്കും നിസ്സാര പരിക്കേറ്റു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിവിവിഎസ് ജില്ലാ വൈസ് പ്രസിഡൻ്റിനെതിരെ വധശ്രമം

ആറന്മുള: ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻ്റ്  എ കെ രാമചന്ദ്രൻ നായരുടെ  നേർക്ക്   മാരകായുധവുമായി  മദ്യപിച്ചെത്തിയ ആക്രമിയുടെ വധശ്രമം. കോട്ട എന്ന സ്ഥലത്തുള്ള വ്യാപാര സ്ഥാപനത്തിൽ...

നവീന്‍ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : നവീന്‍ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. അന്വേഷണം...
- Advertisment -

Most Popular

- Advertisement -