എടത്വ : ബൈക്ക് അപകടത്തില്‍ ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു. എടത്വ പാണ്ടങ്കരി വടക്കേപ്പറമ്പില്‍ ശങ്കരമംഗലത്ത് രമേശ് എം. നായര്‍ (47) ആണ് മരിച്ചത്. തിരുവല്ല മുത്തൂറ്റ് പെട്രോള്‍ പമ്പ് ജീവനക്കാരനായ രമേശന്‍ വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി വ്യാഴാഴ്ച വൈകിട്ട് 6.30 ന് അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ഉണ്ടപ്ലാവിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രമേശിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച തലവടി വെള്ളക്കിണര്‍ ശിവപ്രിയയില്‍.
ഭാര്യ: രശ്മി. മക്കള്‍: അഖിലേഷ് (എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ഥി), അഭിഷേക് (എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി), ആതിര (എടത്വ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി)