Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsബന്ധു വീട്ടിലെത്തിയ...

ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം കണ്ടത്.

അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചയാണ് കാണാതായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി

കൊച്ചി : ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി.ആന ഉടമയ്‌ക്കും പാപ്പാനും നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി . ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ്...

പാവപ്പെട്ട റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം –  ചിറ്റയം ഗോപകുമാർ

പത്തനംതിട്ട: റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന്  ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷന്റെ പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -