കോട്ടയം: പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി ജെ ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി ജോസഫ് നിർമിച്ച് ഡോ. ബിനോയ്.ജി. റസൽ സംവിധാനം ചെയ്ത ആദച്ചായി സിനിമ ഉടൻ തിയറ്ററുകളിൽ. അതിനു മുന്നോടിയായി സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ ദിവസം കോട്ടയം ആശ തീയേറ്ററിൽ നടന്നു.
കുട്ടനാടിന്റെയും പശ്ചിമഘട്ടത്തിന്റെയും പശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമ താരങ്ങളും പുതുമുഖങ്ങളും ഉൾപ്പെടുത്തി രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണവും കാർഷിക സംരക്ഷണത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി രമണീയമായ ലൊക്കേഷനും ഇതിലേ മനോഹരമായ ഗാനങ്ങളും ആസ്വാദകരിൽ ഇമ്പകരമായ അനുഭവം നൽകുന്ന രീതിയിലാണ് ചിത്രികരിച്ചിരിക്കുന്നത്.