ആലപ്പുഴ : ചെന്നിത്തലയിൽ പാലം നിര്‍മാണത്തിനിടെ അപകടം. രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി.അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ സ്പാൻ ഇളകി 3 തൊഴിലാളികൾ വെള്ളത്തിൽ വീഴുകയായിരുന്നു. തൃക്കുന്നപ്പുഴ ബിനു ഭവനത്തിൽ ബിനു, കല്ലുമല അക്ഷയ ഭവനത്തിൽ രാഘവ് കാർത്തിക് എന്നിവരെയാണ് കാണാതായത് .ഇവര്‍ക്കൊപ്പം വെള്ളത്തില്‍വീണ വിനീഷിനെ മറ്റു പണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.ഫയർ ഫോഴ്‌സ് സംഘം തിരച്ചില്‍ നടത്തുകയാണ് .