Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിലെ...

ക്രിമിനൽ കേസുകളിലെ പ്രതി വെട്ടുകേസിൽ പിടിയിൽ

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെട്ടുകേസിൽ പിടിയിലായി. കുമ്പഴ നാൽക്കാലിക്കൽപ്പടി തൊണ്ടിയാനിക്കുഴി വീട്ടിൽ സഞ്ജു (22) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മൈലപ്ര കുമ്പഴ തൊണ്ടിയാനിക്കുഴി വീട്ടിൽ സുഭാഷി(42)നെ വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടിയ കേസിലാണ് അറസ്റ്റ്.

സഞ്ജുവിനെതിരെ പോലീസിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യത്താലായിരുന്നു ആക്രമണം. വെള്ളി രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് തലയ്ക്ക് നേരേ വെട്ടുകയായിരുന്നു. സുഭാഷ് ഇടതുകൈകൊണ്ട് തടഞ്ഞപ്പോൾ വിരലുകൾക്ക് പരിക്കേറ്റു. ഇയാളുടെ മൊഴിപ്രകാരം  കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായുള്ള അന്വേഷണത്തിൽ നാൽക്കാലിക്കൽ പടിയിൽ സംശയകരമായി സാഹചര്യത്തിൽ കണ്ട് പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ മുതിർന്നു.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.  പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2020 മുതൽ രജിസ്റ്റർ ചെയ്ത 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സഞ്ജു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമുഖം ജൂലൈ 12 ന്

തിരുവല്ല : ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം....

വിർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി- മന്ത്രി വി.എൻ. വാസവൻ

ശബരിമല: വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി...
- Advertisment -

Most Popular

- Advertisement -