Monday, April 7, 2025
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിൽ...

ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം  അമ്പലത്തിനു സമീപം പ്ലാവേലിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പി ആർ അർജു(27)നെയാണ് തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.

കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 3 (1)പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി. ഫെബ്രുവരി 25 ലെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം ഈ മാസം 4 നാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവായത്.

2017 മുതൽ ഇതുവരെ 7 കേസുകളിൽ പ്രതിയാണ് അർജുൻ. ഇവയിൽ 5 കേസുകളാണ്  ഉത്തരവിനായുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. 4 കേസുകളും കോടതിയിൽ വിചാരണയിൽ തുടരുമ്പോൾ ഒരു കേസ് അന്വേഷണത്തിലാണ്. മറ്റു രണ്ടു കേസുകൾ തിരുവല്ലയിൽ 2017 ൽ രജിസ്റ്റർ ചെയ്തതും,വാകത്താനം പോലീസ് 2020 ലെടുത്ത കേസുകളുമാണ്.

വീടുകയറി ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകം,  കൊലപാതക ശ്രമം, വീട് തകർക്കൽ, പോലീസിനെ ആക്രമിക്കൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, പെപ്പർ സ്പ്രേ ആക്രമണം,  സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ്  പ്രതി. 62 കാരനെ മറ്റൊരു പ്രതിയുമായി ചേർന്ന്  മർദ്ദിച്ചു കൊന്നതിനു തിരുവല്ല പോലീസ് 2020 ൽ കേസ് എടുത്തിരുന്നു.

റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെടുത്തിയ ഇയാൾക്കെതിരെ മറ്റ് നിയമനടപടികൾ കൈക്കൊണ്ടിട്ടും  വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. ഏറ്റവും ഒടുവിൽ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഇത് റദ്ദാക്കുന്നതിന് കോടതിക്ക് സ്റ്റേഷനിൽ നിന്നും സമർപ്പിച്ച റിപ്പോർട്ട്‌ കോടതിയുടെ പരിഗണയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി സി ജോർജിന് ജാമ്യം

കോട്ടയം : ചാനൽ ചർച്ചയിൽ മതവിദ്വേഷം നടത്തി എന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് പി സി ജോർജിന് ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതി ജാമ്യം അനുവദിച്ചു.ഇന്നലെ വാദം കേട്ട...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം ഒന്നാം ഘട്ട സമർപ്പണം 18ന്

തിരുവനന്തപുരം: വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം 18ന് രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും, ശീവേലിപ്പുരയിലുമായി നടക്കും. ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുക്കും. ഇതിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിലെ വിവിധ...
- Advertisment -

Most Popular

- Advertisement -