Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅച്ഛന് വിഷം...

അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളിൽ മരിച്ച നിലയിൽ

തൃശ്ശൂർ : അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം മുൻപ് അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു .

അപസ്മാര രോഗിയായിരുന്ന മയൂർനാഥ് ജാമ്യത്തിലിറങ്ങിയ ശേഷം മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു. ഇവിടെനിന്നു ഒരാഴ്ച മുൻപ് കാണാതാവുകയായിരുന്നു. നേപ്പാളിൽ വച്ച് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീന്‍ ബാബുവിന്റെ മരണം : സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയിൽ

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലുള്ള പോലീസ് അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍.  ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്...

തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ:ആലുവയിൽ തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയേറ്റു മരിച്ചു. കൂവപ്പടി സ്വദേശിയായ പത്രോസ് പോളച്ചൻ (57) ആണ് എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ വച്ച് മരിച്ചത്.രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ്...
- Advertisment -

Most Popular

- Advertisement -