അയോദ്ധ്യ : രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ്(85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 20 വയസ്സിൽ സന്യാസം സ്വീകരിച്ച അദ്ദേഹം 1992 മുതൽ രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതനായിരുന്നു