Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsHarippadനവഭാരത സൃഷ്ടിക്ക്...

നവഭാരത സൃഷ്ടിക്ക് മിഷനറിമാരുടെ സംഭാവനകൾ മഹത്തരം: മാർ സാമുവേൽ തെയോഫിലോസ്

തിരുവല്ല : നവഭാരത സൃഷ്ടിക്ക് ഭാരതത്തിലെ വിദേശ മിഷണറിമാരും സ്വദേശ ക്രൈസ്തവ നേതാക്കളും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത ആണെന്നും വിദ്യാഭ്യാസം, ആരോഗ്യം , ഭാഷാ സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ മിഷനറിമാർ നൽകിയ സംഭാവനകൾ വിസ്മരിക്കാൻ ആവില്ല എന്നും ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.

കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സെൻ്റ് തോമസ് ബിലീവേഴ്സ് കത്തീഡ്രലിൽ നടത്തിയ ഇന്ത്യയുടെ നവോത്ഥാനത്തിന് ക്രൈസ്തവരുടെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാറും സമ്മേളനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം അനാചാരങ്ങൾ നിർത്തലാക്കുന്നതിനും അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് മിഷണറിമാർ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

കെ സി സി വൈസ് പ്രസിഡൻറ് മാത്യൂസ് മാർ സെറാഫിം അധ്യക്ഷത വഹിച്ചു . യുണൈറ്റഡ് തിയോളജിക്കൽ കോളജ് ക്രൈസ്തവ ചരിത്ര വിഭാഗം മുൻ മേധാവി റവ ഡോ. ജോർജ് ഉമ്മൻ വിഷയാവതരണം നടത്തി.

ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ഡയലോഗ് കമ്മീഷൻ ചെയർമാൻ  അഡ്വ.ജോസഫ് നെല്ലാനിക്കൻ , സംസ്ഥാന സമിതിയംഗം ഫാ. സിജോ പന്തപ്പള്ളിൽ, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, ഫാ.ഡോ ജോൺ മാത്യു, മേജർ എം.ആർ ബാബുരാജ്, ബെൻസി തോമസ്, ആനി ചെറിയാൻ, പി.എം ജോർജ്, പൊന്നു ജോർജ്, തോമസ് മാത്യു, കെ.സി മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ സ്വാമിക്ക് കറുകയും നെയ്യുമായി മുട്ടാർ ചെറുശ്ശേരി കുടുംബാംഗങ്ങൾ എത്തി

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാട നാളിൽ നടന്നു വരുന്ന നെയ്യും കറുകയും സമർപ്പണം ഈ വർഷവും ആചാരപരമായി നടന്നു. നാറ്റാണ്ടുകളായി മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്നും ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന...

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് തുടക്കം

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -