തിരുവനന്തപുരം : തൻ്റെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒരു ഭരണാധികാരി എങ്ങിനെയാകണം എന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ .സ്റ്റേറ്റ് പെൻഷനേഴ്സ് കൗൺസിൽ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്നിച്ച് ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന ” അച്യുതമേനോനും സിവിൽ സർവ്വീസും” എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ .
സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം.എ. ഫ്രാൻസിസ് മോഡറേറ്ററായിരുന്നു. ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ.പി. ഗോപകുമാർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അസിസ്റ്റൻ്റ് സെക്രട്ടറി കെ.എസ്. അരുൺ, സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പി.വിജയമ്മ, പെൻഷനേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ബി. ശ്രീകുമാർ, സെക്രട്ടറി എ.ഹരിശ്ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.