Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പിൾ മരുന്നുകൾ...

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം : സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂർ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഡോക്ടേഴ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി.

ഫിസിഷ്യൻസ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും അമിത വില ഈടാക്കി വിൽപന നടത്തിയതായും കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ മരുന്നുകളും രേഖകളും വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

രഹസ്യ വിവരത്തെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടന്നത്. ഫിസിഷ്യൻസ് സാമ്പിൾ വിൽപന നടത്തുന്നവർക്കെതിരെയും മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കേണ്ടതാണ്ടോ(ടോൾ ഫ്രീ നമ്പർ 1800 425 3182)

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീര്‍ഘകാല ആവശ്യമായിരുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഒടുവില്‍ യാഥാര്‍ഥ്യമായി. ലോകോത്തര അര്‍ബുദ ചികിത്സാസൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയില്‍ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ...

ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ...
- Advertisment -

Most Popular

- Advertisement -