ശബരിമല : നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ സന്നിധാനം സ്പെഷൽ ഓഫിസർ പി. ബിജോയ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ദേവസ്വം ഗാർഡുകളാണ് നടന് വിഐപി പരിഗണനയ്ക്ക് അവസരം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും നൽകിയട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് അൽപം മുമ്പ് ദേവസ്വം ഓഫീസർമാരുമൊത്താണ് ദിലീപ് ദർശനത്തിനെത്തിയത്. ആലപ്പുഴ ജില്ലാ ജഡ്ജി കെ. കെ. ബാലകൃഷ്ണനും മകനും ഒപ്പമുണ്ടായിരുന്നു. ദേവസ്വം ഗാർഡുമാരാണ് ദിലീപിനെ മുൻപിലേക്ക് നീക്കി നിർത്തിയത്. പോലീസിനല്ല, സോപാനം സ്പെഷൽ ഓഫിസർക്കാണ് സന്നിധാനത്തെ ചുമതലയെന്നും റിപ്പോർട്ടിലുണ്ട്. ഒരു സ്ഥലത്ത് വച്ചും പൊലീസ് ദിലീപിന് സഹായം ചെയ്തു കൊടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.