കണ്ണൂർ: പ്രമുഖ സിനിമ-സീരിയൽ നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു. പയ്യന്നൂരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു.
19 സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. ഭാര്യ : വത്സ രാമചന്ദ്രൻ.സംസ്കാരം നാളെ രാവിലെ 9 മണിക്ക് പയ്യന്നൂർ മഹാദേവ ഗ്രാമം സ്മൃതിയിൽ.