കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒൻപതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയും കോടതി വെറുതെ വിട്ടു. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം,പ്രദീപ് എന്നിവരാണ് കുറ്റക്കാർ.ശിക്ഷാവിധി ഈ മാസം 12 ന് പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രഖ്യാപിച്ചത് .






