Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയ്ക്ക് പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ എന്നും നിലകൊണ്ടത്. പ്രധാനപ്പെട്ട ചില സാക്ഷികളെ തിരിച്ച് വിളിക്കുന്നതിനും, ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചിരുന്നു. കേസില്‍ ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടു.

എന്നാല്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതീക്ഷിച്ച വിധിയുണ്ടായില്ല. പ്രോസിക്യൂഷനും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. വിചാരണ കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ ഇന്ന്  മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ ഇന്ന്  (19)  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ...

നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള  അന്തരിച്ചു.

പത്തനംതിട്ട: സിനിമാ സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള എന്ന കെ.ആർ. ഉണ്ണികൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ആറന്മുള കോട്ടയ്ക്കകത്തെ വീട്ടു വളപ്പിൽ നടക്കും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -