Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയ്ക്ക് പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ എന്നും നിലകൊണ്ടത്. പ്രധാനപ്പെട്ട ചില സാക്ഷികളെ തിരിച്ച് വിളിക്കുന്നതിനും, ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചിരുന്നു. കേസില്‍ ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടു.

എന്നാല്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതീക്ഷിച്ച വിധിയുണ്ടായില്ല. പ്രോസിക്യൂഷനും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. വിചാരണ കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പൊള്ളലേറ്റു

കൊല്ലം : കൊല്ലം നെടുമ്പനയില്‍ വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കേ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും മകനും പൊള്ളലേറ്റു.നെടുമ്പന അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്.ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു സംഭവം. ഇടിയേറ്റ്...

സേഫ് സോണ്‍ പദ്ധതിക്ക് ഹാറ്റ്സ് ഓഫ്: ശബരിപാതയിൽ റോഡപകടങ്ങൾ കുറഞ്ഞു

ശബരിമല : മണ്ഡല കാല തീർഥാടനം പകുതി പിന്നിടുമ്പോൾ ശബരി പാതയിൽ ഭക്തർക്ക് ലഭിക്കുന്നത് സുരക്ഷിതയാത്ര . 21 ദിവസത്തിനിടെ ഇലവുങ്കല്‍,എരുമേലി ,കുട്ടിക്കാനം മേഖലകളിലെ 400 കിലോ മീറ്റര്‍ ചുറ്റളവിൽ നടന്നത് ആകെ...
- Advertisment -

Most Popular

- Advertisement -