Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വാർഷികാഘോഷം 24 ന്

അടൂർ: ഇരുപതു വർഷം തികഞ്ഞ അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വാർഷികാഘോഷം ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ്  ശനിയാഴ്ച (24) വൈകിട്ട്  നാലുമണിക്ക് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ലൈഫ് ലൈനിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനം  ആന്റോ ആന്റണി എംപി നിർവഹിക്കും.

ലൈഫ് ലൈനിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും സ്റ്റാഫ് അംഗങ്ങളെയും യോഗത്തിൽ ആദരിക്കും. ‘ലൈഫ് ലൈൻ’ കമ്മ്യൂണിക്കേ എന്ന പേരിലുള്ള ന്യൂസ് ലെറ്ററും ആശുപത്രിയെപ്പറ്റിയിട്ടുള്ള കോർപ്പറേറ്റ് വീഡിയോയും പ്രകാശനം ചെയ്യും.  അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ  ദിവ്യ രജി മുഹമ്മദ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അനിതകുമാരി എൽ,  പഴകുളം മധു, കെ പി ഉദയഭാനു, എ പി ജയൻ, വി എ സൂരജ് തുടങ്ങിയവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ട വിളക്ക്, തൂക്കുവിളക്കുകൾ എന്നിവ മോഷണം പോയി....

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പ്രളയ സാധ്യത മുന്നറിയിപ്പ് ഉള്ളതിനാൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -