ന്യൂഡൽഹി : വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് 13 വയസ്സുള്ള അഫ്ഗാൻ ബാലൻ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി .കാബൂളിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച്ച രാവിലെ 8:46 ന് പുറപ്പെട്ട അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനം രാവിലെ 10:20 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവളത്തിലെ ജീവനക്കാരനാണ് കുട്ടിയെ കണ്ടത്.
ബാലൻ സുരക്ഷിതനായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സിഐഎസ്എഫ് ബാലനെ കസ്റ്റഡിയിലെടുക്കുകയും അതേ വിമാനത്തിൽ തന്നെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്‌തു.






