Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiറെയിലിൽ നിന്ന്...

റെയിലിൽ നിന്ന് അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയം

ന്യൂഡൽഹി : അ​ഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) .2,000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈൽ പ്രത്യേകം രൂപകല്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് വിക്ഷേപിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ കോച്ചില്‍നിന്നാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്.

വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച വിദ​ഗ്ധരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യ ഇടംപിടിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്,സായുധസേന എന്നിവരാണ് വിജയകരമായി പരീക്ഷണം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാത്ത് ഫൈൻഡർ 2025 ഉദ്ഘാടനം ചെയ്‌തു

റാന്നി : നോളജ് വില്ലേജ് പദ്ധതി വഴി കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃക ആകുമെന്ന് ശശി തരൂർ എംപി . റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള പാത്ത് ഫൈൻഡർ 2025 ഉദ്ഘാടനം...

രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ക്ക് പിന്തുണയും അഭിനന്ദനവും...
- Advertisment -

Most Popular

- Advertisement -