Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനൂതന കൃഷിരീതികൾ...

നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാൻ കാർഷിക പരിശീലനകേന്ദ്രങ്ങൾ ആവശ്യം: മന്ത്രി പി പ്രസാദ്

ആലപ്പുഴ: നൂതന കൃഷിരീതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന കാർഷിക പരിശീലന കേന്ദ്രങ്ങൾ നാടിന് ആവശ്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കാർഷിക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷികമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കർഷകർക്ക് പരിശീലനം നൽകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. മാറുന്ന കാലത്ത് സ്മാർട്ട് ഫാമിങ് പോലുള്ള നൂതന കൃഷി രീതികളാണ് പിന്തുടരേണ്ടത്. ഇക്കാര്യത്തിൽ സമൂഹവും സർക്കാരും ഒരുപോലെ കാർഷിക മേഖലയിൽ ശ്രദ്ധചെലുത്തണം. കൃഷിയിടങ്ങളിൽ പന്നി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

2024-25 സാമ്പത്തിക വർഷം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനെ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച നിർവഹണ ഉദ്യോഗസ്ഥരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

ആലപ്പുഴ: ഗാര്‍ഹിക പീഡന പരാതികള്‍ കൂടി വരുന്നതായും ലിംഗസമത്വം സംബന്ധിച്ച ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നു തന്നെ തുടങ്ങണമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെന്‍ഡര്‍പാര്‍ക്ക് ഹാളില്‍ നടത്തിയ ജില്ലാതല...

മര്‍സി ബാന്‍ഡ്-  പത്തനംതിട്ടയെ സംഗീത സാന്ദ്രമാക്കി

പത്തനംതിട്ട: കാണികളെ ആവേശത്തിലാക്കി പത്തനംതിട്ടയുടെ മണ്ണില്‍ ആദ്യമായി മര്‍സി ബാന്‍ഡിന്റെ സംഗീതവിരുന്ന്. ശബരിമല ഇടത്താവളത്തില്‍ എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ രണ്ടാം ദിവസം അരങ്ങേറിയ മ്യൂസിക് ഷോ ഹിന്ദി, തമിഴ്, മലയാളം ഫാസ്റ്റ്...
- Advertisment -

Most Popular

- Advertisement -