Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeAgricultureകൂണുകളുടെ വർണ്ണ...

കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷിമന്ത്രി പി പ്രസാദ്

പത്തനംതിട്ട : കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

മന്ത്രിയുടെ ചേർത്തലയിലെ വീട്ടിലെ കൂണിന്റെ വിളവെടുപ്പ്  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 100% വിഷരഹിതമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും കൂണിനുണ്ട്. കൃഷി വകുപ്പ് കേരളത്തിലെ നൂറിടങ്ങളിൽ ഇപ്പോൾ കൂൺഗ്രാമങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവും ആദായവും കൂൺ കൃഷിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

750 മുതൽ 1000 ബെഡ്ഡുകൾ വരെ ഉപയോഗിക്കാൻ കഴിയുന്ന മഷ്‌റൂം യൂണിറ്റാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

പാൽ കൂണും ചിപ്പി കൂണും ആണ്‌ പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. പാൽകൂൺ 35-40 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. ചിപ്പി കൂണിനങ്ങളിൽ പ്രധാനമായും വൈറ്റ് മഷ്‌റൂം പിങ്ക് മഷ്‌റൂം, ഗോൾഡൻ മഷ്‌റൂം എന്നീ ഇനങ്ങളും കിങ് ഓയ്സ്റ്റർ മുഷ്‌റൂം ആണ് ഇവിടെ ചെയ്യുന്നത്. 

120 ദിവസം വരെ വിളവെടുപ്പ് നടത്താൻ സാധിക്കും. ഒരു ബെഡ്ഡിൽ  നിന്നും ഒരു കിലോ കൂൺ വരെ ലഭിക്കാം. വർഷത്തിൽ മൂന്ന് തവണ കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ മുൻനിര കൂൺ ഉത്പാദകരായ മൺസൂൺ മഷ്‌റൂം ആണ് ഹൈടെക് മഷ്‌റൂം യൂണിറ്റ് നിർമ്മിച്ചു നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയിൽ ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ” കേരളോത്സവം 2024″  തുടക്കമായി

തിരുവല്ല: പെരിങ്ങര  ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ പെരിങ്ങരയിൽ  നടത്തുന്ന കേരളോത്സവം 2024 കാരയ്ക്കൽ  പബ്ലിക് സ്റ്റേഡിയത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന...
- Advertisment -

Most Popular

- Advertisement -