Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅഹമ്മദാബാദിലെ വിമാന...

അഹമ്മദാബാദിലെ വിമാന ദുരന്തം : യാത്രക്കാർ 242 പേരും മരിച്ചു ; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും(69) മരിച്ചവരിൽ ഉൾപ്പെടുന്നു .മലയാളിയായ രഞ്ജിത ഗോപകുമാറും അപകടത്തിൽ മരണപ്പെട്ടു .വിമാനം തകര്‍ന്ന് വീണ മെഡിക്കൽ ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം .സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ ജനവാസ മേഖലയിൽ തകർന്നു വീണത് .ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റലിനു മേലാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവർത്തനത്തിന് 130 പേര‌ടങ്ങുന്ന ഇന്ത്യൻ സൈന്യവും രംഗത്തുണ്ട് .കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെ‌ട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജസ്നയുടെ തിരോധാനം: മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തെറ്റെന്ന് പിതാവ് ജയിംസ്

റാന്നി : ആറ് വർഷം മുമ്പ് കാണാതായ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി ജസ്നയുടെ പിതാവ് ജയിംസ്. സിബിഐ ഇപ്പോൾ നടത്തിവരുന്ന അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണ്...

ഭഗവത് കഥകള്‍ അനുഭവിച്ചറിയണം: ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ

തിരുവല്ല: ഭഗവത്കഥകള്‍ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ. ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ഓരോ വിഷയങ്ങളും ആഴത്തിലറിയാന്‍ സാധിക്കണം. ഇങ്ങനെ സാധിച്ചവര്‍ക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവും ആകാന്‍ സാധിക്കു. തിരുവല്ല കാവുംഭാഗം...
- Advertisment -

Most Popular

- Advertisement -