Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅഹമ്മദാബാദ് വിമാനാപകടം...

അഹമ്മദാബാദ് വിമാനാപകടം : പ്രധാനമന്ത്രി അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെത്തി. വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു. 20 മിനിറ്റോളം സ്ഥലത്ത് നിന്ന് സ്ഥിതി​ഗതികൾ വിലയിരുത്തിയശേഷം വിമാനദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി അധികൃതരോടും ഡോക്ടർമാരുമായും അദ്ദേഹം സംസാരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, വ്യോമയാനമന്ത്രി റാം മോ​ഹൻ നായിഡു,എയർ ഇന്ത്യ സിഇഒ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് ചികിത്സാ ചെലവും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .തകർന്ന മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പുനർ നിർമാണവും ടാറ്റ ഗ്രൂപ്പ് നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം : എം.വി. ഗോവിന്ദന്‍

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാവിലെ പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...

കെഎസ്‌യു നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം : നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ  ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്  കെഎസ്‌യു ജില്ലാ കമ്മിറ്റി നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും...
- Advertisment -

Most Popular

- Advertisement -