തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ പിടികൂടുന്നത് മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത 500 ഓളം എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമേ റോഡ് റോളർ കയറ്റി നശിപ്പിച്ചത്.
എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡിൽ നിരത്തി പ്രദർശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തിൽ ഘടിപ്പിച്ച റോളർ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക് അത്യാവശ്യം തന്നെയാണെങ്കിലും റോഡ് ഉപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസികനിലയേയും ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതെ നോക്കേണ്ടത് സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.