ദമാസ്‌കസ്: സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.ദമാസ്‌കസിലെ ഇറാൻ എംബസിയുടെ കോൺസുലർ അനെക്‌സ് ആണ് ആക്രമിക്കപ്പെട്ടത് .ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ സഹേദിയെയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹാദി ഹാജി റഹീമിയെയും ഉൾപ്പെടെയാണ് ഏഴു പേർ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിറിയയും ഇറാനും രംഗത്തെത്തി .എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി .ഡമാസ്കസിലെ മെസ ജില്ലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്.അതേസമയം ആക്രമണത്തേക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചില്ല