തിരുവല്ല : തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ പട്ടാപ്പകൽ നടുറോഡില്‍ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി.കവിയൂര്‍ സ്വദേശി കവിതയെ (19) കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കുള്ള ശിക്ഷാവിധി വ്യാഴാഴ്ച ഉണ്ടാകും .അതേസമയം, പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് കോടതിവിധി കേള്‍ക്കാനെത്തിയ കവിതയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
2019 മാര്‍ച്ച് 12-നാണ് തിരുവല്ലയിൽ നടുറോഡിൽ വെച്ച് കവിതയെ അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്.സഹപാഠിയായിരുന്ന കവിത പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ആക്രമണം .ആക്രമണത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച അജിനെ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു .ഗുരുതരമായി പൊള്ളലേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.




                                    

